വിമാന വാഹിനി കപ്പലിലെ മോഷണം: അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

കേസില്‍ എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട് തന്നെയാകും എന്‍ഐഎ കോടതിയിലും രജിസ്റ്റര്‍ ചെയ്യുകയെന്നാണ് വിവരം. അതീവ സുരക്ഷ പരിശോധനയും കാവല്‍ക്കാരുമുള്ള കപ്പല്‍ശാലയിലെ വിമാന വാഹിനി കപ്പിലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

Update: 2019-09-27 02:00 GMT

കൊച്ചി: നാവിക സേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വിമാന വാഹിനിക്കപ്പലിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത് സംബന്ധിച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. കേസില്‍ എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട് തന്നെയാകും എന്‍ഐഎ കോടതിയിലും രജിസ്റ്റര്‍ ചെയ്യുകയെന്നാണ് വിവരം. അതീവ സുരക്ഷ പരിശോധനയും കാവല്‍ക്കാരുമുള്ള കപ്പല്‍ശാലയിലെ വിമാന വാഹിനി കപ്പിലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ഹാര്‍ഡ് ഡിസ്‌കുകള്‍ വിമാനവാഹിനിയില്‍ നിന്നും മോഷണം പോയതായി ചൂണ്ടിക്കാട്ടി ഈ മാസം 16ന് വൈകിട്ടാണ് എറണാകുളം സൗത്ത് പോലിസില്‍ പരാതി ലഭിച്ചത്. സൗത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കേസിന്റെ പ്രാധാന്യം പരിഗണിച്ച് സിറ്റി പോലിസ് കമ്മിഷണര്‍ ഐജി വിജയ്സാഖറെയ്ക്ക് അന്വേഷണത്തിന്റെ ചുമതല കൈമാറിയിരുന്നു. മോഷണം പോയ ഹാര്‍ഡ് ഡിസ്‌കില്‍ വിമാന വാഹിനിയുടെ രൂപരേഖയടക്കം ഉള്ളതായാണ് വിവരം. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാര്‍ഡ് ഡിസ്‌കുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി സിറ്റി പോലിസ് കമ്മിഷണര്‍ ഐജി വിജയ്സാഖറെ ഡിജിപിയ്ക്ക് റിപോര്‍ട്ട് നല്‍കി. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. 

Tags:    

Similar News