നാവിക സേനയുടെ കടലിലെ പരിശീലനം പൂര്‍ത്തിയാക്കി കേഡറ്റുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളാണ് പങ്കെടുത്തത്. കടലിലെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയുന്നതിന് വേണ്ടി നടത്തിയ പരിശീലനത്തിനായി ഫെബ്രുവരി 29-നായിരുന്നു ഇവരുമായി കപ്പല്‍ പുറപ്പെട്ടത്. ഷിപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും കേഡറ്റുകള്‍ ആവേശത്തോടെ പങ്കെടുത്തെന്ന് നാവിക സേന അധികൃതര്‍ പറഞ്ഞു.
കൊച്ചി: ദക്ഷിണ നാവിക സേനയുടെ ട്രെയിനിങ് ഷിപ്പ് ഐഎന്‍എസ് ടിര്‍ 14 നാവിക വിങ് എന്‍സിസി കേഡറ്റുകളുടെ കടലിലെ പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ച് കൊച്ചിയില്‍ തിരിച്ചെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളാണ് പങ്കെടുത്തത്. കടലിലെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയുന്നതിന് വേണ്ടി നടത്തിയ പരിശീലനത്തിനായി ഫെബ്രുവരി 29-നായിരുന്നു ഇവരുമായി കപ്പല്‍ പുറപ്പെട്ടത്. ഷിപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും കേഡറ്റുകള്‍ ആവേശത്തോടെ പങ്കെടുത്തെന്ന് നാവിക സേന അധികൃതര്‍ പറഞ്ഞു.
യാത്രക്കിടെ മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസിലെ ഒരു വൃദ്ധ മന്ദിരം സന്ദര്‍ശിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തുറമുഖത്തെ കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി. ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുമായി ഇവര്‍ ആശയവിനിമയം നടത്തി. മാലിദ്വീപ്, സീഷെല്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ സമുദ്ര യാത്രക്കാരും പരിശീലകരും കപ്പലില്‍ കയറിയിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിന്യാസം വെട്ടിക്കുറച്ചു. കോവിഡ് കപ്പലിലെത്തിയവര്‍ മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസത്തെ നിരീക്ഷണത്തിലാണ് തിരിച്ചെത്തിയ കേഡറ്റുകള്‍.