ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കലക്ടര്‍ റിപോര്‍ട്ട് തേടി

രോഗികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

Update: 2020-07-15 12:34 GMT
ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കലക്ടര്‍ റിപോര്‍ട്ട് തേടി

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇടുക്കി ജില്ലയിലാണ് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത്. 51 രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. രോഗികളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങള്‍വഴിയാണ് രോഗികളുടെ പട്ടിക പ്രചരിച്ചത്. ആരോഗ്യവകുപ്പില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇടുക്കി കലക്ടര്‍ ഡിഎംഒയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    

Similar News