എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പരിശോധന; 115 പേര്‍ക്കെതിരെ കേസ്;ഒന്നേകാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു

ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്പം സബ്ഡിവിഷനുകളിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

Update: 2021-09-04 11:54 GMT

കൊച്ചി: എറണാകുളത്തെ വിവിധ പ്രദേശങ്ങളിലെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 115 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്.

ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, മുനമ്പം സബ്ഡിവിഷനുകളിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഇരുനൂറ്റി എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒന്നേകാല്‍ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍ നിന്നും എത്തിയാണ് പണം വച്ച് ചീട്ടുകളിക്കാന്‍ എത്തുന്നത്.

ചീട്ടുകളിയെ തുടര്‍ന്ന് പലയിടങ്ങളിലും സംഘര്‍ഷങ്ങളും പതിവാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്രയില്‍ ചീട്ടുകളിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകള്‍ വ്യാപകമാക്കുമെന്നും, ചീട്ടു കളി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News