ഐഎസ്എല്‍: ഉദ്ഘാടനം നവംബര്‍ 20 ന് ; ആദ്യമല്‍സരം കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍

രാത്രി 7.30ന് ബംബോളിം ജിഎംസി സ്റ്റേഡിയത്തിലാണ് മല്‍സരം. 11 റൗണ്ട് മല്‍സരങ്ങളുടെ ഫിക്സ്ചറാണ് സംഘാടകര്‍ പുറത്തുവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോളിം ജിഎംസി സ്റ്റേഡിയം, വാസ്‌കോ തിലക് മൈതാന്‍ എന്നീ മൂന്ന് അടച്ചിട്ട വേദികളിലാണ് ഇത്തവണ മല്‍സരങ്ങളെല്ലാം നടക്കുക

Update: 2020-10-30 14:14 GMT

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഏഴാം സീസണ്‍ മല്‍സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചു. നവംബര്‍ 20 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30ന് ബംബോളിം ജിഎംസി സ്റ്റേഡിയത്തിലാണ് മല്‍സരം. 11 റൗണ്ട് മല്‍സരങ്ങളുടെ ഫിക്സ്ചറാണ് സംഘാടകര്‍ പുറത്തുവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബംബോളിം ജിഎംസി സ്റ്റേഡിയം, വാസ്‌കോ തിലക് മൈതാന്‍ എന്നീ മൂന്ന് അടച്ചിട്ട വേദികളിലാണ് ഇത്തവണ മല്‍സരങ്ങളെല്ലാം നടക്കുക.

ആകെ 115 മല്‍സരങ്ങള്‍. കഴിഞ്ഞ സീസണുകളില്‍ ഇത് 95 ആയിരുന്നു. ഡബിള്‍റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ എല്ലാ ക്ലബ്ബുകളും രണ്ടുതവണ പരസ്പരം മല്‍സരിക്കും. പട്ടികയിലെ ആദ്യനാലു ടീമുകള്‍ പ്ലേഓഫിന് യോഗ്യത നേടും. എല്ലാ ഞായറാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമുണ്ടാവും. അവശേഷിക്കുന്ന 55 ലീഗ് മല്‍സങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍-നവംബര്‍ 20മോഹന്‍ ബഗാന്‍ (ജിഎംസി സ്റ്റേഡിയം), 26-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ജിഎംസി), 29-ചെന്നൈയിന്‍ എഫ്സി (ജിഎംസി), ഡിസംബര്‍ 6-എഫ്സി ഗോവ (ഫറ്റോര്‍ഡ), 13-ബെംഗളൂരു എഫ്സി (ഫറ്റോര്‍ഡ), 20-ഈസ്റ്റ്ബംഗാള്‍ (ജിഎംസി), 27-ഹൈദരാബാദ് (ജിഎംസി), ജനുവരി 2-മുംബൈ സിറ്റി (ജിഎംസി), 7-ഒഡീഷ (ജിഎംസി), 21-ജംഷഡ്പൂര്‍ എഫ്സി (തിലക് മൈതാന്‍) എന്നിങ്ങനെയാണ്.

Tags:    

Similar News