ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥന്‍ വി കെ മെയ്‌നിക്ക് ഇടക്കാല ജാമ്യം

ഒക്ടോബര്‍ ആറു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസില്‍ 17ാം പ്രതിയാണ് മെയ്‌നി

Update: 2021-09-07 15:02 GMT

കൊച്ചി: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണനെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ വി കെ മെയ്‌നിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ ആറു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസില്‍ 17ാം പ്രതിയാണ് മെയ്‌നി. കേസിലെ പ്രതികളായ മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. തമ്പി എസ് ദുര്‍ഗാദത്ത്, ആര്‍.ബി ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍പ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Tags:    

Similar News