ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതിയായ മുന്‍ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു
12ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥന്‍ കെ വി തോമസിനെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞത്.
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. 12ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥന്‍ കെ വി തോമസിനെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞത്.
യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലണ്ടനിലേക്ക് ഉള്ള യാത്രയ്ക്ക് പോകാനിരിക്കവെയാണ് കെ വി തോമസിനെയും ഭാര്യയെയും വിമാനത്താവളത്തില്‍ തടഞ്ഞത്.