ജയ് ശ്രീറാമിനെ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതില്ല- ജേക്കബ് തോമസ്

കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടില്‍ ഒരു തത്തയെങ്കിലുമുണ്ടോ?

Update: 2019-08-02 11:59 GMT
ജയ് ശ്രീറാമിനെ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതില്ല- ജേക്കബ് തോമസ്

തിരുവനന്തപുരം: ജയ് ശ്രീറാം വിളി നിഷിദ്ധമായത് പോലെയാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. 'ജയ് ശ്രീറാം' എന്ന് കേള്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് തോമസ് പറഞ്ഞു. അതേസമയം,മുന്‍ കേരള ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. തന്റെ സസ്‌പെന്‍ഷനു പിന്നില്‍ അന്നത്തെ ചീഫ് സെക്രട്ടറിയാണെന്നും മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിട്ടില്ല, തന്നെ അദ്ദേഹം ദ്രോഹിച്ചിട്ടില്ല.

എന്നാല്‍ അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു.അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്ത എന്ന് തന്നെ പലരും അന്ന് വിളിച്ചു. ഇന്ന് കൂട്ടില്‍ ഒരു തത്തയെങ്കിലുമുണ്ടോ? എന്നും ജേക്കബ് തോമസ് ചോദിച്ചു.  

Tags:    

Similar News