ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുവാന്‍ മലങ്കര ചര്‍ച്ച് ബില്‍ നടപ്പിലാക്കണം: യാക്കോബായ വൈദീക സംഘം
യാക്കോബായ സഭയുടെ ദൈവാലയങ്ങളില്‍ നിന്നും വിശ്വാസികളെ പുറത്താക്കുകയും, തങ്ങളുടെ വിശ്വാസത്തിന് അനുസൃതരായ വൈദീകരെ കൊണ്ട് കൂദാശ കര്‍മ്മങ്ങളും മൃതസംസ്‌ക്കാരം പോലും നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവിധം യാക്കോബായ വിശ്വാസികളുടെ ഭരണഘടനവാകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുയാണ്
കൊച്ചി: ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യവും, ആരാധാന അവകാശങ്ങളും സഭാ വിശ്വാസികള്‍ക്ക് ഉറപ്പാക്കുവാന്‍ മലങ്കര ചര്‍ച്ച് ബില്‍ നടപ്പാക്കണണെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.യാക്കോബായ സഭയുടെ ദൈവാലയങ്ങളില്‍ നിന്നും വിശ്വാസികളെ പുറത്താക്കുകയും, തങ്ങളുടെ വിശ്വാസത്തിന് അനുസൃതരായ വൈദീകരെ കൊണ്ട് കൂദാശ കര്‍മ്മങ്ങളും മൃതസംസ്‌ക്കാരം പോലും നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവിധം യാക്കോബായ വിശ്വാസികളുടെ ഭരണഘടനവാകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുയാണ്,
മരണാനന്തര കര്‍മ്മങ്ങള്‍ പോലും പല സ്ഥലങ്ങളിലും തടസ്സപ്പെട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയിലാണ് യാക്കോബായ വിശ്വാസികള്‍. ഈ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമുണ്ടാക്കുവാനും, മലങ്കര സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാക്കുവാനും ലക്ഷ്യം വച്ച് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ വിശ്വാസികളും കേരള സമൂഹം മുഴുവനും പ്രതീക്ഷയോടെയാണ് കാണുന്നത്. സെമിത്തേരി ബില്ലിലൂടെ മൃതസംസ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ ഈ ഗവണ്‍മെന്റിന് സാധിച്ചുവെന്നും വൈദിക സമ്മേളനം വിലിയിരുത്തി.ഒരു നൂറ്റാണ്ടു പഴക്കമുള്ള മലങ്കര സഭാതര്‍ക്കവും നിയമനിര്‍മ്മാണത്തിലൂടെ ശാശ്വതമായി പരിഹരിച്ച് സഭയിലും സമൂഹത്തിലും സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രമേയത്തിലൂടെ വൈദീകസംഘം ആവശ്യപ്പെട്ടു.
മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും,കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദീക സംഘം പ്രസിഡന്റ് കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, സഖറിയാസ് മോര്‍ പീലക്‌സിനോസ്, കുര്യാക്കോസ് മോര്‍ ക്ലിമീസ്, അഭി. ഐസക്ക് മോര്‍ ഒസ്താത്തിയോസ്,ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീമെത്രാപ്പോലീത്തമാരും, വൈദീക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌ക്കോപ്പ, അല്‍മായട്രസ്റ്റി കമാണ്ടര്‍ സി കെ ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ ഏലിയാസ് എന്നിവരും,സഭയിലെ 750-ഓളം വൈദീകരും സമ്മേളനത്തില്‍ പങ്കെടുത്തതായി മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.