സഭാ തർക്കം: യാക്കോബായ സഭയുടെ ഭീമഹരജി ഗവർണർക്ക് കൈമാറി
യാക്കോബായ സഭാ വിശ്വാസികളുടെ മൃതസംസ്കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങൾ കയ്യേറുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: സഭാ തർക്കത്തിൽ യാക്കോബായ സഭയുടെ ഭീമഹരജി ഗവർണർക്ക് കൈമാറി. ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ സഭാ മെത്രോപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്തിലാണ് യാക്കോബായ വിഭാഗം ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ കണ്ടത്.
യാക്കോബായ സഭാ വിശ്വാസികളുടെ മൃതസംസ്കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങൾ കയ്യേറുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം. വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 2 ലക്ഷത്തോളം സഭാപ്രതിനിധികൾ ഒപ്പിട്ട ഭീമഹരജിയാണ് നൽകിയത്.
സഭാ തർക്കത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി യാക്കോബായ വിഭാഗം അറിയിച്ചു. മൃതദേഹം അന്തസായി സംസ്കരിക്കുന്നതിന് പോലും അനുവദിക്കുന്നില്ലെന്ന് സഭാ മെത്രോപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.