ഹാജിമാര്‍ വെളിച്ചത്തിന്റെ വാഹകരാവുക: എം ഐ അബ്ദുല്‍ അസീസ്

ഇബ്രാഹിം പ്രവാചകന്റെ ജീവിതം ഹാജിമാര്‍ പകര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. വംശവെറിയുടെ ലോകത്ത് പരസ്പര സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന സമൂഹം ഇസ്‌ലാമിന്റെ സ്വപ്നമാണ്. സമാധാന ലോകത്തിനായി പ്രയത്‌നിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഇബ്രാഹിമിന്റെ ജീവിതം കാലം തേടുന്നുണ്ട്.

Update: 2019-06-13 12:30 GMT

പെരിന്തല്‍മണ്ണ: ഇരുളടഞ്ഞ ലോകത്ത് വെളിച്ചമായി ജീവിച്ച ഇബ്രാഹിം പ്രവാചകന്റെ ജീവിതം ഹാജിമാര്‍ പകര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്.

ജമാഅത്തെ ഇസ്‌ലാമി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ സംഘടിപിച്ച ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വംശവെറിയുടെ ലോകത്ത് പരസ്പര സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന സമൂഹം ഇസ്‌ലാമിന്റെ സ്വപ്നമാണ്. സമാധാന ലോകത്തിനായി പ്രയത്‌നിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഇബ്രാഹിമിന്റെ ജീവിതം കാലം തേടുന്നുണ്ട്. ഇബ്രാഹിം പ്രവാചകന്‍ വ്യക്തിതലത്തിലും കടുംബ ജീവിതത്തിലും സമൂഹത്തിനും ലോകത്തിനും വേണ്ടി സമര്‍പ്പിച്ച മൂല്യങ്ങള്‍ ആര്‍ജിക്കാന്‍ ഹാജിമാര്‍ സന്നദ്ധരാകണമെന്ന് അദേഹം കൂട്ടി ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം സി നസീര്‍ അധ്യക്ഷത വഹിച്ചു.

ഹജ്ജ് കര്‍മ്മങ്ങളും ചൈതന്യവും എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ ക്ലാസെടുത്തു. അന്വേക്ഷണങ്ങള്‍ക്കുള്ള വിശദീകരണം ഹൈദരലി ശാന്തപുരം നല്‍ക്കി. സി എച്ച് ബഷീര്‍, സലീം മമ്പാട്, ഹബീബ് ജഹാന്‍, വി പി ശരീഫ് സംസാരിച്ചു.

Tags:    

Similar News