മട്ടന്നൂര്‍ :ഹജ്ജ് തീര്‍ത്ഥാടനം വിശ്വാസിയെ വ്യക്തിപരമായി മാറ്റിയെടുക്കാനുള്ളതാണെന്നും പുതിയ മനുഷ്യരായി തിരിച്ചു വരുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ പുറപ്പെടണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ആഹ്വാനം ചെയ്തു. കണ്ണൂര്‍ ഹജ്ജ് ക്യാംപ്് സന്ദര്‍ശിച്ച് തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു തങ്ങള്‍'. ഹജ്ജ് വിനോദ യാത്രയല്ല.അക്രമിയും തെമ്മാടിയും ദുര്ബോധകരുമില്ലാത്ത വിശുദ്ധ മക്കയിലേക്കാണ് പോകുന്നതെന്ന് മറക്കരുത്. സ്ത്രീകള്‍ അവരുടെ ബാധ്യതകള്‍ മുറുകെ പിടിക്കാന്‍ യാത്രയെ ഉപയോഗപ്പെടുത്തണമെന്ന് ക്യാംപ ലെ ഏറ്റവും കൂടുതല്‍ വനിതാ തീര്‍ത്ഥാടകര്‍ ഉള്‍പ്പെട്ട സദസ്സിനോട് തങ്ങള്‍ ഉണര്‍ത്തി. രാജ്യത്തിന്
വേണ്ടിയും, സമാധാനത്തിന് വേണ്ടിയും, സൗഹാര്ദ്ദത്തിനായും സംഘടകളുടെ ഐക്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ തങ്ങള്‍ അല്ലാഹുവിന്റെ അതിഥികളെ ഉണര്‍ത്തി.ഹജ് കമ്മിറ്റി മെമ്പര്‍മാരായ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.