ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാംപ് നാളെ

നാളെ കളമശ്ശേരി ഞാലകം ജുമാ മസ്ജിദ് ഹാളിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപിലെത്തുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആത്മാവ്, ഹജ്ജ് നിര്‍വഹണം എങ്ങനെ, ആരോഗ്യ സംരക്ഷണവും സുരക്ഷയും, യാത്രയിലും ഹജ്ജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിചയസമ്പന്നരായവര്‍ ക്ലാസെടുക്കും

Update: 2019-06-19 13:51 GMT

കൊച്ചി: ഹജ്ജ് സേവന രംഗത്ത് പതിറ്റാണ്ടിന്റെ പരിചയമുള്ള പ്രവാസി കൂട്ടായ്മയായ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാംപ് നാളെ നടക്കും.ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാളെ കളമശ്ശേരി ഞാലകം ജുമാ മസ്ജിദ് ഹാളിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപിലെത്തുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആത്മാവ്, ഹജ്ജ് നിര്‍വഹണം എങ്ങനെ, ആരോഗ്യ സംരക്ഷണവും സുരക്ഷയും, യാത്രയിലും ഹജ്ജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിചയസമ്പന്നരായവര്‍ ക്ലാസെടുക്കും. ഹാജിമാര്‍ വീട്ടില്‍നിന്നിറങ്ങി ഹജ്ജ് കര്‍മം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്‍ സി ഡി. സഹായത്തോടെ വിശദീകരിക്കും. ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ ഹജ്ജ് സുരക്ഷാ ഗൈഡ് ക്യാംപില്‍ വിതരണംചെയ്യും. വിവരങ്ങള്‍ക്ക് 9048597549, 9645422 787 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

Tags:    

Similar News