ജസ്‌നയുടെ തിരോധാനം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

കോട്ടയം സ്വദേശി രഘുനാഥാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷെര്‍സിയുടെ കാറിനു നേരെ കരി ഓയില്‍ ഒഴിച്ചത്.ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു.കരി ഓയില്‍ ഒഴിച്ചയാള്‍ ജസ്‌നയുടെ നാട്ടുകാരനാണെന്ന് പറയപ്പെടുന്നു

Update: 2021-02-03 05:29 GMT

കൊച്ചി:ജസ്‌നയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയ ആള്‍ ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ ഒഴിച്ചു.കോട്ടയം സ്വദേശി രഘുനാഥാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷെര്‍സിയുടെ കാറിനു നേരെ കരി ഓയില്‍ ഒഴിച്ചത്.ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു.കരി ഓയില്‍ ഒഴിച്ചയാള്‍ ജസ്‌നയുടെ നാട്ടുകാരനാണെന്ന് പറയപ്പെടുന്നു.


ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതാണ്.ഏതാനും ദിവസം മുമ്പും ഇതുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതിയില്‍ എത്തിയിരുന്നുവെങ്കിലും ഇത് പരിഗണിക്കുന്നത് മാറ്റിയിരുന്നു.ജെസ്‌നയുടെ തിരോധാനം കൊലപാതകമാണെന്ന് പറഞ്ഞുകൊണ്ടുള്ള പ്ലക്കാര്‍ഡുമായി ഇയാള്‍ ഇന്ന് രാവിലെ 10 മണിയോടെ ഹൈക്കോടതിയുടെ കവാടനത്തിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയം ഹൈക്കോടതിയുടെ കോംപൗണ്ടിലേക്ക് ജസ്റ്റിസ് ഷെര്‍സിയുടെ കാര്‍ വരികയും വാഹനത്തിനു മുന്നിലേക്ക് ചാടി വീണ ഇയാള്‍ കൈയ്യിലുണ്ടായിരുന്നു കരി ഓയില്‍ ജഡ്ജിയുടെ കാറിലേക്ക്  ഒഴിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലിസ് ഇയാളെ കസ്റ്റഡിയി എടുക്കുകയായിരുന്നു.തുടര്‍ന്ന് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ജെസ്‌ന(20)നെ കാണാതാകുന്നത്.തുടര്‍ന്ന് അന്നു മുതല്‍ അന്വേഷണം നടന്നു വരുന്നതാണ്.ലോക്കല്‍ പോലിസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്.പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു.

Tags:    

Similar News