വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയ പ്രതി പോലിസ് പിടിയില്‍
എറണാകുളം എംജി റോഡില്‍ സി ഫോര്‍ ഇന്‍ഫിനിറ്റി യൂനിറ്റ്(ഐ) പ്രൈവറ്റ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി,നൂല്‍പ്പുഴ,ചൂണ്ടകം വീട്ടില്‍ ഷിഹാബ്(29) നെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് ലക്ഷകണക്കിന് രൂപ തട്ടിയ പ്രതി പിടിയില്‍.എറണാകുളം എംജി റോഡില്‍ സി ഫോര്‍ ഇന്‍ഫിനിറ്റി യൂനിറ്റ്(ഐ) പ്രൈവറ്റ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി,നൂല്‍പ്പുഴ,ചൂണ്ടകം വീട്ടില്‍ ഷിഹാബ്(29) നെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് തുകയാണ് പ്രതി തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു.
2015 മുതല്‍ സ്റ്റുഡന്‍സ് വിസയും വിദ്യാഭ്യാസപരമായ മറ്റു കാര്യങ്ങളുമാണ് പ്രതി നടത്തിയിരുന്നത് എന്നാല്‍ 2019 മുതല്‍ യാതൊരു ലൈസന്‍സും ഇല്ലാതെ പ്രതി ഡെന്‍മാര്‍ക്ക്, നോര്‍വേ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോബ് വിസ നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും പണം കൈപ്പറ്റുകയായിരുന്നു. പറഞ്ഞ പല അവധികളും പ്രതി തെറ്റിക്കുന്നത് കണ്ടപ്പോള്‍ പരാതിക്കാര്‍ക്ക് തങ്ങള്‍ തട്ടിപ്പിനിരയായി എന്ന് മനസ്സിലായി തുടര്‍ന്ന് അവര്‍ പോലിസ് സ്റ്റേഷനുകളില്‍ പരാതി കൊടുക്കുകയായിരുന്നു. എറണാകുളത്ത് കച്ചേരിപ്പടി, എംജി റോഡ്, കലൂര്‍ എന്നിവിടങ്ങളിലും തൃശ്ശൂര്‍, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളിലും ഇയാള്‍ക്ക് ബ്രാഞ്ചുകള്‍ ഉണ്ട്, ഈ സ്ഥലങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും പോലിസ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്തു എന്നറിഞ്ഞ പ്രതി കേരളത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്ക് വേണ്ടിയുള്ള തിരച്ചലില്‍ ആയിരുന്നു. കേരളത്തില്‍ നിന്നും മുങ്ങിയ പ്രതി ബാംഗ്ലൂര്‍ ചെന്നൈ ഡല്‍ഹി എന്നിവിടങ്ങളില്‍ കറങ്ങി നടന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് സംഘം പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍വിജയശങ്കറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വിപിന്‍ കുമാര്‍,തോമസ് പള്ളന്‍, സുനില്‍ കുമാര്‍, എ എസ് ഐ ഗോപി സീനിയര്‍ സിപിഒ മാരായ അനീഷ്, ഇഗ്‌നേഷ്യസ്, ഗോഡ്വിന്‍ സി പി ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.