കെ പി കുഞ്ഞിമൂസ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍: നാസറുദ്ദീന്‍ എളമരം

Update: 2019-04-15 06:34 GMT
കെ പി കുഞ്ഞിമൂസ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍: നാസറുദ്ദീന്‍ എളമരം

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു വേണ്ടി അനിവാര്യമായ ഘട്ടങ്ങളില്‍ തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞ പത്രാധിപരായിരുന്നു അദ്ദേഹം. നര്‍മ്മം കലര്‍ന്ന അദ്ദേഹത്തിന്റെ സാമൂഹിക നിരീക്ഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ചരിത്രത്തില്‍ സ്ഥാനം പിടിക്കും. ലീഗ് ടൈംസില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.



Tags:    

Similar News