കോഴിക്കോട്: കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഇ വി ശ്രീധരന്‍ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു.
ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. താമരക്കുളത്തെ അമ്മുക്കുട്ടി, ലബോറട്ടറിയിലെ പൂക്കള്‍ , എലികളും പത്രാധിപരും, ഈ നിലാവലയില്‍, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.