നെടുങ്കണ്ടം കസ്റ്റഡിമരണം: സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

Update: 2019-07-05 04:44 GMT

തിരുവനന്തപുരം: നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതിനാല്‍ വകുപ്പ്തല നടപടി ഇന്നോ നാളെയൊ ഉണ്ടാകും. രാജ്കുമാറിനെ മര്‍ദിച്ച മറ്റ് രണ്ട് പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ എസ്പിക്കെതിരെ പരാമര്‍ശങ്ങളുണ്ട്. പ്രതി രാജ്കുമാറിനെ അനധികൃതമായി ജൂണ്‍ മാസം 12 മുതല്‍ 15 വരെ കസ്റ്റഡിയില്‍ സൂക്ഷിച്ചതും മര്‍ദ്ദനം ഉണ്ടായതും സംബന്ധിച്ച് എസ്പിക്ക് അറിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്നോ നാളെയോ ഡിജിപിക്കും സര്‍ക്കാരിലും സമര്‍പ്പിക്കും. 

Tags:    

Similar News