എംജി സര്‍വകലാശാലയില്‍ 100 ഗവേഷകര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്
100 പേര്‍ക്കാണ് ഫെല്ലോഷിപ്പ് അനുവദിച്ചത്. മാസം 12,000 രൂപയാണ് ഫെല്ലോഷിപ്പ്. വര്‍ഷം 5,000 രൂപ കണ്ടിജന്‍സി ഗ്രാന്റായും നല്‍കും. മൂന്നുവര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. മൂന്നുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ഫെല്ലോഷിപ്പ് ലഭിച്ചവര്‍ക്കും 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഫെല്ലോഷിപ്പ് ലഭിക്കില്ല.
കോട്ടയം: എംജി സര്‍വകലാശാലയിലെ പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും മുഴുവന്‍സമയ ഗവേഷകര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അനുവദിച്ച് സര്‍വകലാശാല ഉത്തരവായി. 100 പേര്‍ക്കാണ് ഫെല്ലോഷിപ്പ് അനുവദിച്ചത്. മാസം 12,000 രൂപയാണ് ഫെല്ലോഷിപ്പ്. വര്‍ഷം 5,000 രൂപ കണ്ടിജന്‍സി ഗ്രാന്റായും നല്‍കും. മൂന്നുവര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. മൂന്നുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ഫെല്ലോഷിപ്പ് ലഭിച്ചവര്‍ക്കും 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഫെല്ലോഷിപ്പ് ലഭിക്കില്ല.
റഫറീഡ് ജേര്‍ണലിലുള്ള ഒരു പ്രസിദ്ധീകരണം, ദേശീയ/രാജ്യാന്തര കോണ്‍ഫറന്‍സില്‍ ലേഖനാവതരണം എന്നിവ ഉള്‍പ്പെടുത്തിയ ഗവേഷണ പുരോഗതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നാംവര്‍ഷ ഫെല്ലോഷിപ്പ് അനുവദിക്കുക. ഗവേഷണ മാര്‍ഗദര്‍ശി രണ്ടാംവര്‍ഷം അവസാനം ഗവേഷകവിദ്യാര്‍ഥിയുടെ ഗവേഷണ പുരോഗതി റിപോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കണം. ഗവേഷണ പുരോഗതി തൃപ്തികരമല്ലെങ്കില്‍ ഫെല്ലോഷിപ്പില്‍നിന്ന് ഒഴിവാക്കും. പഠനവകുപ്പ് ഡയറക്ടര്‍മാരും അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലെ തലവന്‍മാരും വഴിയാണ് ഫെല്ലോഷിപ്പ് വിതരണം ചെയ്യുക. ഫെലോഷിപ്പ് തുക അതതു സാമ്പത്തിക വര്‍ഷംതന്നെ കൈപ്പറ്റണം. 197 പേരാണ് ഫെല്ലോഷിപ്പിനായി അപേക്ഷിച്ചത്. ഇതില്‍നിന്ന് സീനിയോറിറ്റി- മെരിറ്റ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി സെലക്ഷന്‍ കമ്മിറ്റിയാണ് 100 പേരെ ശുപാര്‍ശ ചെയ്തത്.
ജനുവരി 22ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ചു. ഫെല്ലോഷിപ്പ് അനുവദിച്ച വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. യുജിസി/സിഎസ്‌ഐആര്‍ ജെആര്‍എഫ് ഫെല്ലോഷിപ്പ് നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കും അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫെല്ലോഷിപ്പ് നേടുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കുക.