കെ റെയില്‍ പദ്ധതി; സര്‍വേ കല്ല് സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

ജനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുകൊടുത്തതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.

Update: 2020-10-06 14:56 GMT

പയ്യോളി: കെ റെയില്‍ പദ്ധതിക്കായി സര്‍വേ കല്ല് സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ അന്തര്‍ സംസ്ഥാന തൊഴിലാളികളായ മൂന്നുപേരാണ് നാരങ്ങോളി കുളത്തിനടുത്ത് സര്‍വേ കല്ലുകള്‍ നാട്ടിയത്. മൂന്നുസ്ഥലങ്ങളിലായി നാട്ടിയ സര്‍വേ കല്ലുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എടുത്തുമാറ്റി. പാലക്കുളം, നന്തി, നാരങ്ങോളിക്കുളം എന്നിവിടങ്ങളിലാണ് കല്ലുകള്‍ സ്ഥാപിച്ചത്.

ജനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുകൊടുത്തതോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. കൊവിഡ് മഹാമാരിയ്ക്കിടയില്‍ ഇത്തരം ജനദ്രോഹനടപടികള്‍ നിര്‍ത്തിവച്ചില്ലങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News