എസ് ഡിപിഐ ബോംബ് സ്ഫോടനം നടത്തിയെന്നും മറ്റുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുപ്രചാരണം നടത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ഉമ്മന്‍ചാണ്ടിയുടെ ചിത്രം പ്രൊഫൈലാക്കിയ അക്കൗണ്ടിലൂടെയാണ് വിദ്വേഷപ്രചാരണം നടത്തിയത്. ദേശീയവാദി, ക്രിസ്ത്യന്‍, ഇന്ത്യന്‍ ആര്‍മിയെ പിന്തുണയ്ക്കുന്നയാള്‍ എന്ന ബയോ നല്‍കിയിട്ടുള്ള പ്രൊഫൈലിലൂടെ ഇംഗ്ലീഷിലാണ് 'എസ്ഡിപി ഐ യഹോവ സാക്ഷികളുടെ ചര്‍ച്ചില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന' കള്ളപ്രചാരണം നടത്തിയത്. മലയാളത്തിലുള്ള കമ്മന്റില്‍ 'പോപുലര്‍ ഫ്രണ്ട്-എസ്ഡിപി ഐ തീവ്രവാദികള്‍ യഹോവ സാക്ഷികളുടെ പള്ളിയില്‍ ബോംബ് പൊട്ടിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു, മുന്നൂറോളം പേര്‍ക്ക് ഗുരുതര പരിക്ക്' എന്നും വിദ്വേഷപ്രചാരണം നടത്തിയിരുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും കാണിച്ച് എസ്ഡിപി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷാണ് കോഴഞ്ചേരി സ്വദേശിക്കെതിരെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കേസെടുത്തതും അറസ്റ്റ് ചെയ്യുന്നതും.