കനകമലയില്‍ ഐഎസ് യോഗം നടത്തിയെന്ന് കേസ്: പ്രതി സിദ്ദീഖുല്‍ അസ്‌ലമിന് മൂന്നു വര്‍ഷം കഠിന തടവും പിഴയും

2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇതിനായി ഗൂഡാലോചന നടത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Update: 2022-04-22 16:22 GMT
കനകമലയില്‍ ഐഎസ് യോഗം നടത്തിയെന്ന് കേസ്: പ്രതി സിദ്ദീഖുല്‍ അസ്‌ലമിന് മൂന്നു വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐഎസ് യോഗം നടത്തിയെന്ന കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്. തിരുവനന്തപുരം വെമ്പായം സ്വദേശി സിദ്ദീഖുല്‍ അസ്‌ലം(31)നെയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചത്.

തടവ് ശിക്ഷക്ക് പുറമെ അറുപതിനായിരം രൂപ പിഴ അടക്കാനും കോടതിയുടെ ഉത്തരവുണ്ട്.2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇതിനായി ഗൂഡാലോചന നടത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News