കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) എന്നയാളെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2020-03-03 07:14 GMT

കൊച്ചി: ആലുവയില്‍ വീണ്ടും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) എന്നയാളെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

300,500 രൂപ നിരക്കിലുള്ള ചെറു പൊതികളായാണ് കഞ്ചാവ് വില്‍പന നടത്തുവാന്‍ ഇയാളെ സഹായികളെ ഏല്‍പ്പിച്ചിരുന്നത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇയാളുടെ സുഹൃത്തുക്കള്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. ഒരു പ്രമുഖ കോളജിലെ അധികൃതരുടെ സഹായത്തോടെയാണ് മാണിക്ക് ഭായിപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. എന്നാല്‍ ഇയാളുടെ കൈവശത്തു നിന്ന് കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കഞ്ചാവ് കൈവശം കൊണ്ട് നടക്കാറില്ലായിരുന്നു. നാട്ടില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരുന്ന ഉടനെ തന്നെ പലതായി ഭാഗിച്ച് ഇയാള്‍ സഹായികളെ വില്‍പനയ്ക്ക് ഏല്‍പ്പിക്കുന്നതായിരുന്നു വില്‍പ്പനയുടെ രീതി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ സഹായിയായ ഇതരസംസ്ഥാനകാരനെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാണിക്ക് ഭായി എന്ന ജന്റു ഷേക്ക് കഞ്ചാവുമായി പശ്ചിമ ബംഗാളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നത്. ഇയാള്‍ തീവണ്ടി മാര്‍ഗ്ഗം പാലക്കാടോ, തൃശുരോ ഇറങ്ങി അവിടെ നിന്ന് ബസ്സില്‍ പെരുമ്പാവൂര്‍ വന്ന ശേഷമാണ് എടത്തലയിലുള്ള താമസ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് മനസ്സിലാക്കായ എക്‌സൈസ് സംഘം വേഷ പ്രച്ഛന്നരായി നിന്നുകൊണ്ട് എടത്തലയിലെ കോളജിന് സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ എ വാസുദേവന്‍, എം കെ ഷാജി, വി എസ് ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, വികാന്ത്, ധന്യ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News