കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നാം ദിവസവും റെയ്ഡ്; 10 ഫോണുകള്‍ കണ്ടെടുത്തു

ഇതോടെ 9 ദിവസത്തിനിടെ 21 ഫോണുകളാണ് പിടികൂടിയത്

Update: 2019-06-25 06:09 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെയ്ഡ്. 10 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ 9 ദിവസത്തിനിടെ 21 ഫോണുകളാണ് പിടികൂടിയത്. ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ് ചുമതലയേറ്റതിനു പിന്നാലെ ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലു തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. ഫോണുകളും ചാര്‍ജറുകള്‍ക്കുമൊപ്പം കഞ്ചാവ്, ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. പിറ്റേന്ന് ജയില്‍ സൂപ്രണ്ട് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ഇയര്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പരിശോധനയില്‍ 10 ഫോണുകള്‍ കൂടി കണ്ടെടുത്തത്. ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ ഫോണുകള്‍ പിടികൂടിയതിനെ തുടര്‍ന്ന് ടി പി കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരെ ജയില്‍മാറ്റിയിരുന്നു.




Tags:    

Similar News