കണ്ണൂര്‍ സര്‍വ്വകലാശാല വി സി പുനര്‍ നിയമനം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുമായി ഹരജിക്കാര്‍
സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹരജി നല്‍കിയിരിക്കുന്നത്.നേരത്തെ ഇവര്‍ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹരജി നല്‍കിയിരിക്കുന്നത്. വൈസ് ചാന്‍സലറായി പുനര്‍ നിയമനം നേടാന്‍ ഡോ. ഗോപിനാഥ് രവീന്ദ്രനു യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരന്നു നേരത്തെ ഇവര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.
നിയമം മറികടന്നാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഇത്തരത്തിലുള്ള നിയമം യുജിസിയും അംഗീകരിക്കുന്നില്ലെന്നു ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹരജി രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും സര്‍വകലാശാല ചടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹരജിക്കാര്‍ അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.