കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ്കച്ചവടക്കേസ്:പ്രധാന പ്രതികള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് ഹൈക്കോടതി

കേസില്‍ 10 ദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസിലെ പ്രതിയായ ജീവനക്കാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നീരീക്ഷണം.

Update: 2020-07-17 08:30 GMT

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജിലെ സീറ്റ് കച്ചവടക്കേസില്‍ കേസില്‍ പ്രാധന പ്രതികള്‍ക്കെതിരെ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് ക്രൈബ്രാഞ്ചിനോട് ഹൈക്കോടതി.കേസില്‍ 10 ദിവസത്തിനകം അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസിലെ പ്രതിയായ ജീവനക്കാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നീരീക്ഷണം.

വന്‍ സ്രാവുകളെ വെറുതെ വിട്ട് കോളജിലെ ജീവനക്കാരുടെ പിന്നാലെയാണ് അന്വേഷണ സംഘം. പ്രധാന പ്രതികള്‍ക്കെതിരെ അന്വേഷണം നടത്താത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.10 ദിവസത്തിനകം കേസിലെ പ്രധാന പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികളടക്കം റിപോര്‍ട് സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. 

Tags:    

Similar News