ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പുത്തുമല, പാതാര്‍ പള്ളികളുടെ പുനര്‍ നിര്‍മാണം: സമുദായ സംഘടനകളുടെ യോഗം വിളിച്ചു
സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി.
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നശിച്ചുപോയ വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പാതാര്‍ എന്നീ ജമാഅത്ത് പള്ളികളുടെ പുനര്‍നിര്‍മാണത്തിന് സമുദായ സംഘടനകളുടെ സംസ്ഥാന നേതാക്കളുടെ യോഗം ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് നടക്കും. വഖ്ഫ് ബോര്‍ഡ് കോഴി ക്കോട് ഡിവിഷണല്‍ ഓഫിസില്‍ വഖ്ഫ് ബോര്‍ഡാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്.
വിവിധ മുസ്‌ലിം സംഘടനാ, സ്ഥാപന പ്രതിനിധികളുമായി മേപ്പാടിയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് നടത്തിയ കൂടിയാലോചനാ യോഗ ത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ എം സി മായിന്‍ഹാജി അധ്യക്ഷനായി.