കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് കോടതി
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ ആവശ്യപ്രകാരം അര്‍ജ്ജുനെ കസ്റ്റഡിയില്‍ വിട്ടത്.ജൂലൈ ആറു വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസില്‍ ആദ്യം അറസ്റ്റിലയ മുഹമ്മദ് ഷെഫീഖിനെയും കൊച്ചിയില്‍ എത്തിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ ആവശ്യപ്രകാരം അര്‍ജ്ജനെ കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ജൂലൈ ആറു വരെ മാത്രമാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
നേരത്തെ കേസില്‍ അറസ്റ്റിലായി മലപ്പുറത്തെ ജയിലില്‍ റിമാന്റിലായിരുന്ന മുഹമ്മദ് ഷെഫീഖിനെകോടതി കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.ഇയാളെ മലപ്പുറത്ത് നിന്നും കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഇന്ന് എത്തിച്ചിട്ടുണ്ട്.മുഹമ്മദ് ഷെഫീഖിനെയും അര്‍ജ്ജുന്‍ ആയങ്കിയെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്യും.ഇതു കൂടാതെ അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയെന്ന് കണ്ടെത്തിയ ഡിവൈഎഫ് ഐ യുടെ മുന്‍ പ്രാദേശിക നേതാവ് സജേഷിനോടും നാളെ ചോദ്യ ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടുണ്ട്.ഇവരെ മൂന്നു പേരെയും ഒരുമിച്ചിരുത്തിയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കണ്ണിയും ബുദ്ധി കേന്ദ്രവുമാണെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും വ്യക്തമാക്കിയിരിക്കുന്നത്.സജേഷ് അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയാണ്.കാര്‍ അര്‍ജ്ജുന്റേതാണെന്നും കസ്റ്റംസ് റിപോര്‍ട്ടില്‍ വ്യക്തമാക്കി.ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ ആയങ്കി നയിച്ചിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.മൊബൈല്‍ ഫോണും മറ്റും നശിപ്പിച്ചതിനു ശേഷമാണ് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായത്. അന്വേഷണവുമായി അര്‍ജ്ജുന്‍ ആയങ്കി സഹകരിക്കുന്നില്ല.ചോദ്യങ്ങള്‍ക്ക് കെട്ടിച്ചമ ഉത്തരങ്ങളാണ് അര്‍ജ്ജുന്‍ നല്‍കുന്നത്.
ശബ്ദ രേഖകളും വാട്‌സ് ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണെന്നും കസ്റ്റംസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അര്‍ജ്ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാറിന്റെ യഥാര്‍ഥ ഉടമ അര്‍ജ്ജുന്‍ ആയങ്കിയാണ്.ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ നയിക്കുന്നത്. ഇതിനുള്ള വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല.നിരവധി ചെറുപ്പക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ ആകൃഷ്ടരായി ഇറങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്നും കസ്റ്റംസ് റിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കസ്റ്റംസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.