കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷിനെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു

അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമെയെന്ന് കസ്റ്റംസ് പറയുന്ന ഡിവൈഎഫ് ഐ മുന്‍ പ്രാദേശിക നേതാവ് സി സജേഷിനെ ഏഴു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചിരിക്കുന്നത്. സജേഷിന്റെ മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചിരിക്കുന്നതെന്നാണ് വിവരം

Update: 2021-06-30 13:33 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമെയെന്ന് കസ്റ്റംസ് പറയുന്ന ഡിവൈഎഫ് ഐ മുന്‍ പ്രാദേശിക നേതാവ് സി സജേഷിനെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ഏഴു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് സജേഷിനെ വിട്ടയച്ചിരിക്കുന്നത്. സജേഷിന്റെ മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് നിര്‍ദ്ദേശം നല്‍കിയാണ്  വിട്ടയച്ചിരിക്കുന്നതെന്നാണ് വിവരം.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കസ്റ്റംസ് സജേഷിന് നോട്ടീസ് നല്‍കിയിരുന്നു. ഇതു പ്രകാരം ഇന്ന് രാവിലെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ സജേഷ് ഹാജരായത്.സജേഷിന്റെ പേരിലുള്ള കാറിലായിരുന്നു അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.എന്നാല്‍ ഈ കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും യാഥര്‍ഥ ഉടമ അര്‍ജ്ജന്‍ ആയങ്കിയാണെന്നും സജേഷ് അര്‍ജ്ജുന്റെ ബിനാമിയാണെന്നുമാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യിലന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്.

Tags:    

Similar News