കുടിശിക നല്‍കിത്തുടങ്ങി; ജീവന്‍വച്ച് കാരുണ്യ ആരോഗ്യപദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50 കോടി രൂപയാണ് ചികിത്സിച്ച തുകയായി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കേണ്ടത്.
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധി നീങ്ങി. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കേണ്ടിയിരുന്ന കുടിശിക തുക സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ഇതോടെ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികള്‍ ഉപേക്ഷിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50 കോടി രൂപയാണ് ചികിത്സിച്ച തുകയായി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കേണ്ടത്. തുകയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് അനുവദിക്കേണ്ടിയിരുന്നത്.