കൊവിഷീല്‍ഡിന് 780, കോവാക്‌സിന് 1410; സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്രം
150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില. സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചു. കൊവിഷീല്‍ഡിന് 780ഉം കൊവാക്‌സിന് 1410 ഉം സ്പുട്‌നികിന് 1145ഉം രൂപയായിരിക്കും ഈടാക്കുക.
150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില. സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
25 ശതമാനം വാക്‌സിനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാന്‍ സാധിക്കുക. വാക്‌സിന്‍ വിതരണത്തിലെ പിഴവില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശത്തിന് പിന്നാലെ, 18 തികഞ്ഞ എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21മുതലാണ് ഇത് നടപ്പാക്കുക.