വാക്‌സീനേഷന്‍ കാലാവധിയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ല: എന്‍എടിജിഐ
ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ കാലാവധിയില്‍ മാറ്റം വരുത്താനുള്ള യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍(എന്‍എടിജിഐ) ചീഫ് ഡോ. എന്‍ കെ അറോറ. കൊവിഷീല്‍ഡ്, കൊവാക്‌സീന്‍, സ്പുട്‌നിക്-വി എന്നിവയുടെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള മാറ്റുന്നത് പരിഗണിക്കണമെന്ന നിര്‍ദേശം ലഭിച്ചിട്ടില്ല. വാക്‌സീനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് നിരവധി പഠനങ്ങളുണ്ട്. ഗവേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അറോറ വ്യക്തമാക്കി.
കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസും തമ്മിലുള്ള ഇടവേള കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ന്യൂസ് 18യാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നിലവില്‍ 12 മുതല്‍ 16 ആഴ്ച്ച വരേയാണ് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തന്നിലുള്ള ഇടവേള.