യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ആവശ്യമില്ല

Update: 2022-04-01 09:08 GMT

ദുബയ്: യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി. യുഎഇ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കാണ് ഇളവ്. നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു ഇളവെങ്കില്‍ പുതിയ നിര്‍ദേശ പ്രകാരം യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഇനി മുതല്‍ പിസിആര്‍ വേണ്ട.

പിസിആര്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യുഎഇയെയും ഉള്‍പെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല.

നിര്‍ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് ഇളവുണ്ട്.

Tags:    

Similar News