കരുതല്‍ ഡോസിന്റെ ഇടവേള: വാക്‌സീന്‍ ഉപദേശക സമിതി യോഗം ഇന്ന്

കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആര്‍ പഠനം. ഇക്കാര്യവും കേസുകള്‍ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്

Update: 2022-04-29 02:34 GMT
കരുതല്‍ ഡോസിന്റെ ഇടവേള: വാക്‌സീന്‍ ഉപദേശക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കരുതല്‍ ഡോസിന്റെ ഇടവേളയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാക്‌സീന്‍ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒന്‍പതില്‍നിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ് ഐസിഎംആര്‍ പഠനം. ഇക്കാര്യവും കേസുകള്‍ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരും അംഗീകരിക്കും. നിലവില്‍ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂര്‍ത്തിയായ 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസിന് യോഗ്യതയുള്ളത്.

Tags:    

Similar News