കെഎഎസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതെന്ന്; ആരോപണവുമായി പി ടി തോമസ്
പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചോദ്യപേപ്പറിലെ ആറു ചോദ്യങ്ങള്‍ 2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് പി ടി തോമസ് എംഎല്‍എ.സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണെന്നും പി ടി തോമസ് പറഞ്ഞു.ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
കൊച്ചി: ഈ മാസം 22 ന് നടത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) പരീക്ഷയുടെ ചോദ്യങ്ങള്‍ക്കെതിരെ ആരോപണവുമായി പി ടി തോമസ് എംഎല്‍എ രംഗത്ത്.കെഎഎസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചോദ്യപേപ്പറിലെ ആറു ചോദ്യങ്ങള്‍ 2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരുടെയും ഗുരുതരമായ വീഴ്ചയാണ്.ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പി ടി തോമസ് എംഎല്‍എ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചോദ്യങ്ങളായ 63,64,66,67,69,70 എന്നിവ അതേ പടി പകര്‍ത്തിയാണ് കഴിഞ്ഞ 22 ന് നടന്ന കെഎഎസ് പരീക്ഷയുടെ പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പി ടി തോമസ് പറഞ്ഞു.ഇത് ഗുരുതരമായ വീഴ്ചയാണ്.ഉത്തരവാദികളായവര്‍ത്തിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പി എസ് സി ചെയര്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്.കെഎസ്എയുടെ ചോദ്യങ്ങള്‍ തയാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.