ആലപ്പുഴ ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 77 പേര്‍; അവസാനദിനത്തില്‍ 33 പേര്‍

അരൂര്‍- 12, ചേര്‍ത്തല-9, ആലപ്പുഴ- 7, അമ്പലപ്പുഴ-7 , കുട്ടനാട്- 6, ഹരിപ്പാട്-6 , മാവേലിക്കര- 9 , ചെങ്ങന്നൂര്‍-9, കായംകുളം-12 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ ആകെ കണക്ക്.

Update: 2021-03-19 14:58 GMT

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്ന് മാത്രമായി ആലപ്പുഴ ജില്ലയില്‍ 33 പേര്‍ പത്രിക നല്‍കി. ജില്ലയില്‍ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി മൊത്തം 77 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അരൂര്‍- 12, ചേര്‍ത്തല-9, ആലപ്പുഴ- 7, അമ്പലപ്പുഴ-7 , കുട്ടനാട്- 6, ഹരിപ്പാട്-6 , മാവേലിക്കര- 9 , ചെങ്ങന്നൂര്‍-9, കായംകുളം-12 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ ആകെ കണക്ക്.

ഇന്ന് അരൂരില്‍ ഷാനിമോള്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), രാജീവന്‍ (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), രുഗ്മ പ്രദീപ് (ബിഎസ്പി), ചന്ദ്രന്‍ (സ്വതന്ത്രന്‍), മണിലാല്‍(സ്വതന്ത്രന്‍) എന്നിവരും ചേര്‍ത്തലയില്‍ എസ് ശരത്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജയകുമാര്‍ (ബിഎസ്പി.), കാര്‍ത്തികേയന്‍ (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ശിവപ്രസാദ് എന്‍എസ്(സിപിഐ), ശശികുമാരന്‍ നായര്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഷാജഹാന്‍ പി എ (സ്വതന്ത്രന്‍) എന്നിവരും പത്രിക സമര്‍പ്പിച്ചു.

ആലപ്പുഴയില്‍ ഡോ. കെ എസ് മനോജ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സന്ദീപ് ആര്‍. (ബിജെപി), ഷൈലേന്ദ്രന്‍(ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സുബീന്ദ്രന്‍ കെ സി(സ്വതന്ത്രന്‍) എന്നിവരുംഅമ്പലപ്പുഴയില്‍ സുഭദ്രാമണി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)യും ഹരിപ്പാട്ട് നിയാസ് സയീമും(സ്വതന്ത്രന്‍) പത്രിക നല്‍കി.

മാവേലിക്കരയില്‍ ജയശ്രീ ജെ(ബിജെപി.), സുരേഷ് ഡി(അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), വിശ്വനാഥന്‍(സിപിഎം.) എന്നിവരും കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം (കേരള കോണ്‍ഗ്രസ്), ജയ പ്രദീപ് എംഎന്‍(ബിഡിജെഎസ്.), എന്‍ സന്തോഷ് കുമാര്‍(എന്‍സിപി.) എന്നിവരും ചെങ്ങന്നൂരില്‍ സജു (ബിജെപി.), പൗലോസ്(സ്വതന്ത്രന്‍), പി വിശ്വംഭരപ്പണിക്കര്‍ (എല്‍ഡിഎഫ്.), ഷാജി റ്റി ജോര്‍ജ് (ബിഎസ്പി) എന്നിവരും നാമനിര്‍ദ്ദേശ പത്രിക നല്‍കി.

കായംകുളത്ത് പ്രദീപ്ലാല്‍(ബിഡിജെഎസ്), ബാബുജാന്‍(സിപിഎം), രാജശേഖരന്‍(സിപിഐ. എംഎല്‍. ലിബറേഷന്‍ കേരള), സത്യനാരായണന്‍ എസ്(സ്വതന്ത്രന്‍), വിഷ്ണു പ്രസാദ് (ബിഡിജെഎസ്), മണിയപ്പന്‍ ആചാരി(സ്വതന്ത്രന്‍) എന്നിവരും പത്രിക നല്‍കി. നാളെയാണ് സൂക്ഷ്മപരിശോധന. മാര്‍ച്ച് 22 വരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം.

Tags:    

Similar News