അരൂര്‍ പിടിച്ച് ദലീമ

തുടക്കം മുതല്‍ ലീഡ് നില മാറി മറിഞ്ഞ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ 6802 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ ജോജോ വിജയിച്ചത്

Update: 2021-05-02 12:46 GMT

ആലപ്പുഴ:ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും അഡ്വ.ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്ത അരൂര്‍ ദലീമ ജോജോയിലൂടെ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു.തുടക്കം മുതല്‍ ലീഡ് നില മാറി മറിഞ്ഞ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ 6802 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ ജോജോ വിജയിച്ചത്.എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബിഡിജെഎസിലെ അനിയപ്പന്‍ 17,215 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ എം ആരിഫ് 38,519 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സി ആര്‍ ജയപ്രകാശിനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആരിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ലോക് സഭാ മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചതോടെ 2019 ല്‍ അരൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അഡ്വ ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫില്‍ നിന്നും നിന്നും സീറ്റു പിടിച്ചെടുക്കുകയായിരുന്നു.

ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അഡ്വ. ഷാനിമോള്‍ ഉസ്മാനെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ ദലീമയ്ക്ക് മുന്നില്‍ അടിയവറവ് പറയുകയായിരുന്നു.തുടക്കം മുതല്‍ ലീഡ് മാറിഞ്ഞുവെങ്കിലും അവസാന റൗണ്ടുകളില്‍ ദലീമ മുന്നിലെത്തുകയായിരുന്നു.പിന്നീടങ്ങോട്ട് ക്രമേണ ലീഡുയര്‍ത്തിയ ദലീമ ഒടുവില്‍ 6802 വോ്ട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടുകയായിരുന്നു.

Tags:    

Similar News