ഉമ്മന്‍ ചാണ്ടിയുടെ നിലപാടും പ്രവര്‍ത്തകരുടെ രാജി ഭീഷണിയും ഫലം കണ്ടു; തൃപ്പൂണിത്തുറയില്‍ കെ ബാബു സ്ഥാനാര്‍ഥിയാകും
തുടര്‍ച്ചയായി തൃപ്പൂണിത്തുറയില്‍ നിന്നും വിജയിച്ചിരുന്ന കെ ബാബു കഴിഞ്ഞ തവണ ബാര്‍ കോഴ വിവാദത്തില്‍ കുരുങ്ങി സിപിഎമ്മിലെ എം സ്വരാജിനോട് തോറ്റിരുന്നു.ഇത്തവണ ബാബുവിന് വീണ്ടും സീറ്റു നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പകരം കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിനെ പരിഗണിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ കെ ബാബുവിനെ അനൂകൂലിക്കുന്നവര്‍ ശക്തമായി നിലകൊള്ളുകയായിരുന്നു
കൊച്ചി:തൃപ്പൂണിത്തുറയില്‍ മുന്‍മന്ത്രി കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുമെന്ന കോണ്‍ഗ്രസിന്റെ ഭാരവാഹികളും പ്രവര്‍ത്തകര്‍കരുമടക്കം മൂന്നൂറോളം പേര്‍ നടത്തിയ ഭീഷണിയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയതായി സൂചന. തൃപ്പൂണിത്തുറയില്‍ ഒടുവില്‍ കെ ബാബു തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് വിവരം. മറ്റു സ്ഥലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരു പ്രഖ്യാപിക്കുന്നതിനൊപ്പം തൃപ്പൂണിത്തുറയില്‍ ബാബുവിന്റെ പേരും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
തുടര്‍ച്ചയായി തൃപ്പൂണിത്തുറയില്‍ നിന്നും വിജയിച്ചിരുന്ന കെ ബാബു കഴിഞ്ഞ തവണ ബാര്‍ കോഴ വിവാദത്തില്‍ കുരുങ്ങി സിപിഎമ്മിലെ എം സ്വരാജിനോട് തോറ്റിരുന്നു.ഇത്തവണ ബാബുവിന് വീണ്ടും സീറ്റു നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പകരം കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിനെ പരിഗണിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ കെ ബാബുവിനെ അനൂകൂലിക്കുന്നവര്‍ ശക്തമായി നിലകൊള്ളുകയായിരുന്നു.ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോള്‍ കെ ബാബുന്റെ പേരില്ലെങ്കില്‍ രാജിവെയക്കുമെന്ന ഭീഷണിയുമായി ഇന്നലെ ബാബുവിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് തൃപ്പൂണിത്തുറയില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് തുടങ്ങി സംഘടനകളുടെ മണ്ഡലം, ജില്ല, സംസ്ഥാന നേതാക്കളടക്കമാണ് രാജി ഭീഷണി മുഴക്കി രംഗത്തു വന്നത്. ഇതോടനുബന്ധിച്ച് എഴുതി തയ്യാറാക്കിയ രാജിക്കത്തില്‍ രാജിസന്നദ്ധ അറിയിച്ച മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പു വെച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥിയായി കെ ബാബുവിന്റെ പേരില്ലെങ്കില്‍ തങ്ങളുടെ രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. മണ്ഡലത്തിലേക്ക് സുപരിചിതനല്ലാത്ത സ്ഥാനാര്‍ഥിയെ കെട്ടിയിറക്കുന്നവര്‍ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരും തന്നെ പ്രചാരണപരിപാടികള്‍ക്കിറങ്ങില്ലെന്നും പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
കെ ബാബുവിനെ അനൂകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറയിലും മറ്റും പ്രകടനവും നടത്തിയിരുന്നു.തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തു.ഇതിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രാജിഭീഷണിയും ശക്തമായതോടെ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുകയായിരുന്നുവെന്നാണ് വിവരം.