രാഹുല്‍ ഗാന്ധി 22ന് എറണാകുളത്ത്

വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം

Update: 2021-03-20 12:01 GMT
രാഹുല്‍ ഗാന്ധി 22ന് എറണാകുളത്ത്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി 22ന് എറണാകുളത്തെത്തുമെന്ന് ഹൈബി ഈഡന്‍ എം പി അറിയിച്ചു. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം.22 ന് രാവിലെ 11 മണിക്ക്‌കൊച്ചി നേവി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിപറയുന്നവയാണ്.11.15മുതല്‍ 12.15 വരെ സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനികളുമായി കൂടിക്കാഴ്ച്ച നടത്തും.

12.30 മുതല്‍ 12.45 വൈപ്പിന്‍ നിയോജകണ്ഡമണ്ഡലത്തില്‍ ഗോശ്രീ ജംക്ഷനില്‍ പ്രസംഗിക്കും.12.45 മുതല്‍ 1.15 വരെ ഉച്ച ഭക്ഷണം.തുടര്‍ന്ന് 1.25 മുതല്‍ 1.50വരെ കൊച്ചി നിയോജക മണ്ഡലത്തിലെ ഫോര്‍ട്ട് കൊച്ചി വെളി ജംക്ഷനിലും 2.05 മുതല്‍ 2.25 വരെ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കച്ചേരിപ്പടിയിലും തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കുമെന്നും ഹൈബി ഈഡന്‍ എംപി അറിയിച്ചു.

Tags:    

Similar News