പിറവം നിലനിര്‍ത്തി അനൂപ് ജേക്കബ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്

Update: 2021-05-02 11:37 GMT

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവത്ത് വിജയം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) ഗ്രൂപ്പിലെ അനൂപ് ജേക്കബ്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ്ബിനെതിരെ 25,000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ്ബ് വീണ്ടും വിജയത്തേരിലേറിയത്.

കഴിഞ്ഞ തവണ സിപിഎമ്മിലെ എം ജെ ജേക്കബ്ബിനെതിരെ 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരന്നു അനൂപ് വിജയിച്ചിരുന്നതെങ്കിലും ഇത്തവണ ഭൂരിപക്ഷം 25,000ല്‍പ്പരം വോട്ടുകളായി ഉയരുകയായിരുന്നു.ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആശിഷിന് 11,021 വോട്ടുകള്‍ മാത്രമാണ് നേടിയത്.

Tags:    

Similar News