ഇടത് തരംഗത്തിലും യുഡിഎഫിനെ കൈ വിടാതെ എറണാകുളം;പച്ചതൊടാതെ ട്വന്റി20

ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയം കൊയ്തത്.കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയായിരുന്നു ഫലം എന്നാല്‍ ഇക്കുറി മണ്ഡലങ്ങള്‍ മാറി മറിഞ്ഞുവെന്നു മാത്രം.

Update: 2021-05-03 03:18 GMT

കൊച്ചി: സംസ്ഥാനത്തൊട്ടാകെ ഇടതു തംരഗം ആഞ്ഞടിച്ചപ്പോഴും ഇക്കുറിയും എറണാകുളം ജില്ല യുഡിഎഫിനൊപ്പം തന്നെയാണ് നിലകൊണ്ട്.ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫുമാണ് വിജയം കൊയ്തത്.കഴിഞ്ഞ തവണയും സമാന രീതിയില്‍ തന്നെയായിരുന്നു ഫലം എന്നാല്‍ ഇക്കുറി മണ്ഡലങ്ങള്‍ മാറി മറിഞ്ഞുവെന്നു മാത്രം.കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിനു വേണ്ടി സിപി ഐയിലെ എല്‍ദോ എബ്രഹാം പിടിച്ചെടുത്ത മൂവാറ്റുപുഴയും സിപിഎമ്മിലെ എം സ്വരാജ് പിടിച്ചെടുത്ത തൃപ്പൂണിത്തുറയും ഇക്കുറി യുഡിഎഫ് തിരിച്ചു പിടിച്ചപ്പോള്‍ 2011 ലും 2016 ലും തുടര്‍ച്ചയായി യുഡിഎഫിലെ മുസ് ലിം ലീഗ് വിജയിച്ചിരുന്ന കളമശേരിയും കോണ്‍ഗ്രസിലെ വി പി സജീന്ദ്രന്‍ വിജയിച്ചിരുന്ന കുന്നത്ത് നാടും ഇക്കുറി എല്‍ഡിഎഫ് പിടിച്ചെടുത്തു.മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിലെ മാത്യു കുഴല്‍ നാടനും തൃപ്പണിത്തുറയില്‍ കോണ്‍ഗ്രസിലെ കെ ബാബുവുമാണ് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്.തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ എം സ്വരാജ് പരാജയപ്പെടുത്തിയത് കെ ബാബുവിനെത്തന്നെയായിരുന്നു. ഇത്തവണ അതേ ബാബു തന്നെ സ്വരാജിനോട് പകരം വിട്ടിക്കൊണ്ട് മണ്ഡലം തിരികെ പിടിച്ചിരിക്കുകയാണ്.

ജില്ലയില്‍ ഇത്തവണ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശ വാദത്തില്‍ എട്ട് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിച്ച ട്വന്റി20 ആകട്ടെ എങ്ങും പച്ചതൊട്ടില്ല. അതേ സമയം കുന്നത്ത് നാട്ടിലും കൊച്ചിയിലും യുഡിഎഫിന്റെ വിജയത്തെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞു.കുന്നത്ത് നാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍യുമായിരുന്ന വി പി സജീന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി ശ്രീനജനോട് പരാജയപ്പെട്ടത് 2,715 വോട്ടുകള്‍ക്കായിരുന്നു.ഇവിടെ മല്‍സരിച്ച ട്വിന്റി20 സ്ഥാനാര്‍ഥി സുജിത് പി സുരേന്ദ്രന്‍ 42,701 വോട്ടുകളാണ് പിടിച്ചത്.ഇതില്‍ ഭൂരിഭാഗവും യുഡിഎഫിന്റെ വോട്ടായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.കൊച്ചിയില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കെ ജെ മാക്‌സി വീണ്ടു വിജയിക്കാനും ട്വന്റി20 ഒരു പരിധിവരെ സഹായിച്ചുവെന്നു വേണം കരുതാന്‍.14,079 വോട്ടുകളാണ് കെ ജെ മാക്‌സിയുടെ ഭൂരിപക്ഷം.ട്വന്റി20ക്കുപ വേണ്ടി മല്‍സരിച്ച ഷൈനി ആന്റണി 19,676 വോട്ടുകളാണ് ഇവിടെ നേടിയത്.ഭൂരിഭാഗവും യുഡിഎഫ് വോട്ടുകള്‍ തന്നെയാണ് ഇവിടെയും ട്വന്റി20 പോക്കറ്റിലാക്കിയത്

1.പിറവം- അനൂപ് ജേക്കബ് യുഡിഎഫ്

വോട്ടുകള്‍ - 85056

സിഡു മോള്‍ ജേക്കബ് എല്‍ഡിഎഫ്-

വോട്ടുകള്‍ - 59692

ആശിഷ് ബിജെപി

വോട്ടുകള്‍ - 11021

സി.എന്‍. മുകുന്ദന്‍ - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ

വോട്ടുകള്‍ - 454

സിന്ധു മോള്‍ സി - സ്വതന്ത്ര

വോട്ടുകള്‍ - 563

രെഞ്ചു പി.ബി - സ്വതന്ത്രന്‍

വോട്ടുകള്‍ - 202

നോട്ട - 1109

അസാധു വോട്ടുകള്‍ - 646

2. തൃക്കാക്കര- പി ടി തോമസ്(യുഡിഎഫ്) -ലീഡ്- 14329

വോട്ടുകള്‍ - 59839

ജെ ജേക്കബ് എല്‍ഡിഎഫ്

വോട്ടുകള്‍ - 45510

ടി.എസ്. സജി ബിജെപി

വോട്ടുകള്‍ - 15483

ടെറി തോമസ്- ട്വന്റി 20

വോട്ടുകള്‍ - 13897

റിയാസ് യൂസഫ് - സ്വതന്ത്രന്‍

വോട്ടുകള്‍ - 298

പി.എം. ഷിബു. - ബിഎസ്പി

വോട്ടുകള്‍ - 331

കൃഷ്ണപ്രസാദ് - ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി

വോട്ടുകള്‍ - 181

ജിനു - സ്വതന്ത്രന്‍

വോട്ടുകള്‍ - 143

ബിനോജ് - സ്വതന്ത്രന്‍

വോട്ടുകള്‍ - 134

നോട്ട - 695

അസാധു വോട്ടുകള്‍ - 276

3.കളമശേരി-പി രാജീവ് (എല്‍ഡിഎഫ്) ലീഡ്- 15336

വോട്ടുകള്‍ - 77141

അബ്ദുള്‍ ഗഫൂര്‍ -(യുഡിഎഫ്)

വോട്ടുകള്‍ - 61805

പി എസ്. ജയരാജ് -(ഭാരത് ധര്‍മ്മ ജനസേന)

വോട്ടുകള്‍ - 11179

വി എം ഫൈസല്‍ - (എസ്ഡിപി ഐ)

വോട്ടുകള്‍ - 2385

പി എസ് ഉണ്ണികൃഷ്ണന്‍(ബിഎസ്പി)

വോട്ടുകള്‍ - 857

പി എം കെ. ബാവ(സ്വതന്ത്രന്‍)

വോട്ടുകള്‍ - 526

നയന ഉണ്ണികൃഷ്ണന്‍(സ്വതന്ത്ര)

വോട്ടുകള്‍ - 452

നോട്ട - 1518

4. അങ്കമാലി-റോജി എം ജോണ്‍ (യുഡിഎഫ്) ലീഡ്-

വോട്ടുകള്‍ 71562

ജോസ് തെറ്റയില്‍ (എല്‍ഡിഎഫ്)-55633

അഡ്വ കെ വി സാബു (ബിജെപി)-8677

മാര്‍ട്ടിന്‍ പോള്‍ സ്വതന്ത്രന്‍- 624

സ്റ്റാലിന്‍ നികത്തിതര-(ബി എസ് പി)- 326

വേലായുധന്‍-(സ്വതന്ത്രന്‍) -206

ജ്യോതി ലക്ഷ്മി (എസ് യു സി ഐ)- 301

നോട്ട- 669

അസാധു വോട്ടുകള്‍ - 1134


5. കുന്നത്തുനാട്-പി വി ശ്രീനിജിന്‍(എല്‍ഡിഎഫ്) ലീഡ്- 2,715

വോട്ടുകള്‍ - 52351

വി പി സജീന്ദ്രന്‍(യുഡിഎഫ്)

വോട്ടുകള്‍ - 49636

രേണു സുരേഷ് (ബിജെപി)

വോട്ടുകള്‍ - 7218

സുജിത് പി. സുരേന്ദ്രന്‍(ട്വന്റി20)

വോട്ടുകള്‍ - 42701

കൃഷ്ണന്‍ എരഞ്ഞിക്കല്‍(എസ്ഡിപി ഐ)- 1294

സുജിത് കെ സുരേന്ദ്രന്‍(സ്വതന്ത്രന്‍)-786

6. തൃപ്പൂണിത്തുറ-കെ ബാബു (യുഡിഎഫ് )ഭൂരിപക്ഷം- 992

വോ്ട്ടുകള്‍-65875

അഡ്വ. എം. സ്വരാജ്(എല്‍ഡിഎഫ്) - 64883

ഡോ. കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ) - 23756

പി സി അരുണ്‍ ബാബു (ശിവസേന) - 232

സി ബി അശോകന്‍(എസ്‌യുസിഐ) - 173

രാജേഷ് പൈറോഡ്( സ്വതന്ത്രന്‍) - 201

കെ പി അയ്യപ്പന്‍(സ്വതന്ത്രന്‍) - 88

നോട്ട - 1099


6. തൃപ്പൂണിത്തുറ-കെ ബാബു (യുഡിഎഫ് )ഭൂരിപക്ഷം- 992

വോ്ട്ടുകള്‍-65875

അഡ്വ. എം. സ്വരാജ്(എല്‍ഡിഎഫ്) - 64883

ഡോ. കെ എസ് രാധാകൃഷ്ണന്‍ (എന്‍ഡിഎ) - 23756

പി സി അരുണ്‍ ബാബു (ശിവസേന) - 232

സി ബി അശോകന്‍(എസ്‌യുസിഐ) - 173

രാജേഷ് പൈറോഡ്( സ്വതന്ത്രന്‍) - 201

കെ പി അയ്യപ്പന്‍(സ്വതന്ത്രന്‍) - 88

നോട്ട - 1099

7. കോതമംഗലം- ആന്റണി ജോണ്‍(എല്‍ഡിഎഫ്) ലീഡ്- 6605

വോട്ടുകള്‍ - 64234

ഷിബു തെക്കുംപുറം(യുഡിഎഫ്)

വോട്ടുകള്‍ - 57629

ജോ ജോസഫ് (ട്വന്റി20)

വോട്ടുകള്‍ - 7978

ഷൈന്‍ കെ കൃഷ്ണന്‍-(ഭാരത് ധര്‍മ്മ ജന സേന)

വോട്ടുകള്‍ - 4638

ടി എം മൂസ(എസ്ഡിപി ഐ)

വോട്ടുകള്‍ - 1286

ഷിബു തെക്കന്‍( സ്വതന്ത്രന്‍)

വോട്ടുകള്‍ - 276

ഷിബു(സ്വതന്ത്രന്‍)

വോട്ടുകള്‍ - 106

ആന്റോ ജോണി

വോട്ടുകള്‍ - 136

നോട്ട - 414


8. ആലുവ- അന്‍വര്‍ സാദത്ത്(യുഡിഎഫ്) ലീഡ്- 18886

വോട്ട് 73703

ഷെല്‍ന നിഷാദ് (എല്‍ഡിഎഫ്)- 54817

എം എന്‍ ഗോപി (ബിജെപി)- 15893

വി എ റഷീദ് (എസ് ഡി പി ഐ)- 2224

കെ എം ഷേഫ്രിന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)- 1713

കെ വി സരള (സ്വതന്ത്ര) 569

വിശ്വകല തങ്കപ്പന്‍ -342

എ ജി അജയന്‍ (എസ് യു സി ഐ)- 228

നോട്ട- 939

9.കൊച്ചി-കെ ജെ മാക്‌സി(എല്‍ഡിഎഫ്)-ലീഡ്-14,079

വോട്ടുകള്‍ - 54632

ടോണി ചമ്മണി(യുഡിഎഫ്)-വോട്ടുകള്‍ - 40553

ഷൈനി ആന്റണി(ട്വന്റി20)വോട്ടുകള്‍ - 19676

സി ജി രാജഗോപാല്‍ (ബിജെപി) വോട്ടുകള്‍ -10991

നിപുന്‍ ചെറിയാന്‍(സ്വതന്ത്രന്‍) വോട്ടുകള്‍ - 2149

രജനീഷ് ബാബു(സ്വതന്ത്രന്‍) വോട്ടുകള്‍ - 228

നോട്ട - 474

അസാധുവോട്ടുകള്‍- 334

10.പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പിള്ളില്‍(യുഡിഎഫ്) ലീഡ്- 2899

വോട്ടുകള്‍ - 53484

ബാബു ജോസഫ്(എല്‍ഡിഎഫ്)

വോട്ടുകള്‍ - 50585

ടി പി. സിന്ധു മോള്‍(ബിജെപി)

വോട്ടുകള്‍ - 15135

ചിത്ര സുകുമാരന്‍(ട്വന്റി 20)

വോട്ടുകള്‍ - 20536

അജ്മല്‍ കെ മുജീബ്(എസ്ഡിപി ഐ)

വോട്ടുകള്‍ - 2494

കെ എം അര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി)

വോട്ടുകള്‍ - 1038

ബാബു ജോസഫ് എരുമല (സ്വതന്ത്രന്‍)

വോട്ടുകള്‍ - 196

നോട്ട - 703

11. വൈപ്പിന്‍-കെ എന്‍ ഉണ്ണികൃഷ്ണന്‍(എല്‍ഡിഎഫ്)-8,201

വോട്ടുകള്‍ - 53858

ദീപക് ജോയ് (യുഡിഎഫ്)

വോട്ടുകള്‍ - 45657

അഡ്വ. കെ.എസ്. ഷൈജു(ബിജെപി)

വോട്ടുകള്‍ - 13540

ഡോ. ജോബ് ചക്കാലക്കല്‍(ട്വന്റി20)

വോട്ടുകള്‍ - 16707

ഡോ. എം കെ മുകുന്ദന്‍(സ്വതന്ത്രന്‍)

വോട്ടുകള്‍ - 309

നോട്ട - 525

12. എറണാകുളം -ടി ജെ വിനോദ്(യുഡിഎഫ്) ലീഡ്- 10970

വോട്ടുകള്‍ - 45930

ഷാജി ജോര്‍ജ് (എല്‍ഡിഎഫ്)

വോട്ടുകള്‍ - 34960

പത്മജ എസ് മേനോന്‍(ബിജെപി)

വോട്ടുകള്‍ - 16043

ലെസ്ലി പള്ളത്ത്-(ട്വന്റി20)

വോട്ടുകള്‍ - 10634

സുജിത് സി സുകുമാരന്‍-(സ്വതന്ത്രന്‍)

വോട്ടുകള്‍ - 1042

ഷാജി ജോര്‍ജ് -(സ്വതന്ത്രന്‍)

വോട്ടുകള്‍ - 305

അശോകന്‍(സ്വതന്ത്രന്‍)

വോട്ടുകള്‍ - 176

കെ എസ് അനില്‍ കുമാര്‍(സ്വതന്ത്രന്‍)

വോട്ടുകള്‍- 225

സിസിലിയാമ്മ ടീച്ചര്‍(സ്വതന്ത്രന്‍)

വോട്ടുകള്‍ - 71

നോട്ട - 712

13. പറവൂര്‍-വി ഡി സതീശന്‍(യുഡിഎഫ്) ലീഡ്- 21301

വോട്ടുകള്‍ - 82264

എം ടി നിക്സണ്‍ (എല്‍ഡിഎഫ്)

വോട്ടുകള്‍ - 60963

എ ബി ജയപ്രകാശ്(ബിഡിജെഎസ്)

വോട്ടുകള്‍ - 12964

ബിജു (ബിസ്പി)

വോട്ടുകള്‍ - 724

പ്രശാന്ത്-(സ്വതന്ത്രന്‍)

വോട്ടുകള്‍ - 279

സത്യനേശന്‍ ഏഴിക്കര(സ്വതന്ത്രന്‍)

വോട്ടുകള്‍ - 287

നോട്ട - 1113

എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടിംഗ് നില

Tags:    

Similar News