ധര്‍മ്മടത്ത് കെ സുധാകരന്‍ മല്‍സരിക്കണം;ബിജെപി-സിപിഎം ഡീല്‍ വെളിപ്പെട്ടതില്‍ മുഖ്യമന്ത്രിക്ക് വെപ്രാളം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ധര്‍മ്മടത്ത് സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ആര്‍എസ്എസ് സൈദ്ധാന്തികനായ ബാല ശങ്കറിന്റെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇതിനെ ന്യായീകരിക്കാന്‍ കഴിയാതെ മുഖ്യമന്ത്രി പിച്ചും പേയും പറയുകയാണ്.ബിജെപി-സിപിഎം ബന്ധം സംബന്ധിച്ച് കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും താന്‍ പറഞ്ഞിരുന്നു.മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഇവര്‍ തമ്മില്‍ രഹസ്യകൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്
ആലപ്പുഴ: ധര്‍മ്മടത്ത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കണമെന്നാണ് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ ഒദ്യോഗികമായി തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ഇതു മായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന യാതൊരുവിധ പ്രശ്‌നങ്ങളും കോണ്‍ഗ്രസില്‍ ഇല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ ഇന്നുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സിപിഎം-ബിജെപി ഡീല്‍ സംബന്ധിച്ച് ഇന്ത്യയില്‍ അറിയപ്പെടുന്ന ആര്‍എസ്എസ് സൈദ്ധാന്തികനായ ബാല ശങ്കറിന്റെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇതിനെ ന്യായീകരിക്കാന്‍ കഴിയാതെ മുഖ്യമന്ത്രി പിച്ചും പേയും പറയുകയാണ്.ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പറയാതെ ഒ രാജഗോപാല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചാണ് പിണറായി വിജയന്‍ പറയുന്നത്. കോ-ലീ-ബി സഖ്യം സംബന്ധിച്ച് മുന്‍കാലങ്ങളില്‍ നിരവധി തവണ ചര്‍ച്ച നടത്തി തെളിവില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
അതു പോലെയല്ല ബാല ശങ്കര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ബാല ശങ്കറിന് ആര്‍എസ്എസിന്റെ നാഗ്പൂരിലെ കേന്ദ്രകാര്യാലയമായും നരേന്ദ്രമോഡിയും അമിത് ഷാ യും തമ്മിലും നേരിട്ട് ബന്ധമുള്ള വ്യക്തിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹം തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.ബിജെപി-സിപിഎം ബന്ധം സംബന്ധിച്ച് കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും താന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ രഹസ്യകൂട്ടുകെട്ട് സംബന്ധിച്ച് കോണ്‍ഗ്രസ്പറഞ്ഞുകൊണ്ടിരിക്കുകയാണ്.മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഇവര്‍ തമ്മില്‍ രഹസ്യകൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.ഇത് അപകടകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്നും അത് സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.