ശബരി മല: സുകുമാരന്‍ നായരുടെ പരാര്‍ശം അനവസരത്തില്‍; അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പമെന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം: വെള്ളാപ്പള്ളി നടേശന്‍

ഈ അഭിപ്രായം ഇപ്പോഴല്ല പറയേണ്ടിയിരുന്നത്.കുറച്ചു നേരത്തെ പറയേണ്ടതായിരുന്നു.അല്ലാതെ വോട്ടെടുപ്പിന്റെ ദിവസം രാവിലെയല്ല പറയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെളളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു

Update: 2021-04-06 09:48 GMT

ആലപ്പുഴ:ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശം അനവസരത്തിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ അഭിപ്രായം ഇപ്പോഴല്ല പറയേണ്ടിയിരുന്നത്.കുറച്ചു നേരത്തെ പറയേണ്ടതായിരുന്നു.അല്ലാതെ വോട്ടെടുപ്പിന്റെ ദിവസം രാവിലെയല്ല പറയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെളളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പരാര്‍ശം സംബന്ധിച്ച ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ എല്ലാ മുന്നണികളും ഒന്നുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.മുഖ്യമന്ത്രിയാകാന്‍ ഒത്തിരിപ്പേര്‍ ഷര്‍ട്ടു തൈപ്പിച്ചു നടക്കുന്നുണ്ട്.ആരാകും ആരാകില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

എസ്എന്‍ഡിപിയോഗം ഏതെങ്കിലും ഒരു മുന്നണിക്കു മാത്രമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുള്ളവര്‍ എസ്എന്‍ഡിപി യോഗത്തിലുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ബിജെപി അക്കൗണ്ട് തുറക്കുമോയെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്റെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും താന്‍ വോട്ടിലൂടെ പ്രകടിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Tags:    

Similar News