വെടിയേറ്റ് കിടക്കുന്ന ഗാന്ധിജി ബജറ്റ് റിപോർട്ടിന്റെ കവര്‍ചിത്രമായി

''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്'', തോമസ് ഐസക് വിശദീകരിച്ചു.

Update: 2020-02-07 08:45 GMT
വെടിയേറ്റ് കിടക്കുന്ന ഗാന്ധിജി ബജറ്റ് റിപോർട്ടിന്റെ കവര്‍ചിത്രമായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് റിപോർട്ടിന്റെ കവര്‍ ചിത്രമാക്കിയത് മഹാത്മാഗാന്ധിയെ. വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് പ്രതിരോധത്തിന്റെ ചിഹ്നമായി മന്ത്രി തോമസ് ഐസക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്.

''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്'', തോമസ് ഐസക് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'രക്തസാക്ഷ്യം' എന്ന സോവനീറിന്റെ കവര്‍ ചിത്രവും ഇതു തന്നെയായിരുന്നു.

Tags:    

Similar News