ബജറ്റ്: വ്യാവസായിക ഇടനാഴികള്‍ക്കായി പണം അനുവദിച്ചത് അടിസ്ഥാന സൗകര്യവികസനത്തെ ത്വരിതപ്പെടുത്തുമെന്ന് ഫിക്കി

ഡിജിറ്റല്‍ ഇക്കോണമി, നോളജ് സൊസൈറ്റി, ഇന്നൊവേഷന്‍ സൊസൈറ്റി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ വികസനത്തിനായി വര്‍ധിച്ച വിഹിതവും നീക്കവും വിലമതിക്കപ്പെടുന്നു.സ്റ്റേറ്റ് വാറ്റ് 5% ആയി കുറയ്ക്കുന്നത് എല്‍എന്‍ജിയുമായിബന്ധപ്പെട്ട പ്രോജക്ടുകള്‍ക്ക് വലിയ ഉത്തേജനം നല്‍കും

Update: 2021-01-15 12:13 GMT

കൊച്ചി: മൂന്ന് വ്യാവസായിക ഇടനാഴികള്‍ക്കായി 55,000 കോടി അനുവദിക്കുന്നത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തെ ത്വരിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ കോ-ചെയര്‍ ദീപക് എല്‍ അശ്വാനി.ഡിജിറ്റല്‍ ഇക്കോണമി, നോളജ് സൊസൈറ്റി, ഇന്നൊവേഷന്‍ സൊസൈറ്റി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ വികസനത്തിനായി വര്‍ധിച്ച വിഹിതവും നീക്കവും വിലമതിക്കപ്പെടുന്നു.

സ്റ്റേറ്റ് വാറ്റ് 5% ആയി കുറയ്ക്കുന്നത് എല്‍എന്‍ജിയുമായിബന്ധപ്പെട്ട പ്രോജക്ടുകള്‍ക്ക് വലിയ ഉത്തേജനം നല്‍കും. സ്റ്റാമ്പ് ഡ്യൂട്ടി 4% കുറയ്ക്കുകയും രജിസ്‌ട്രേഷന്‍ ചാര്‍ജ് 1% ആക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ വ്യവസായത്തിന് വലിയ അനുഗ്രഹമായിരിക്കും. ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിപണനപ്രവര്‍ത്തനങ്ങള്‍ക്കുമായി വര്‍ധിച്ച വിഹിതം 117 കോടി, 100 കോടി രൂപ എന്നിവ ടൂറിസം മേഖലയെ വളരെയധികം സഹായിക്കുമെന്നും ദീപക്എല്‍ അശ്വാനി പറഞ്ഞു.

എന്നിരുന്നാലും, പൊതുചെലവ് കുറയ്ക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്.ഓരോ വര്‍ഷവും വരുമാനക്കമ്മിയും പൊതു കടവും വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ക്ക് ഓരോ വര്‍ഷവും അനുവദിക്കുന്ന ഫണ്ടുകളുടെ പെര്‍ഫോമന്‍സ് ഓഡിറ്റിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും ദീപക് എല്‍ അശ്വാനി പറഞ്ഞു.

Tags:    

Similar News