ഡാം മാനേജ്മെന്റ്: ഹൈക്കോടതി എടുത്ത കേസില്‍ കേന്ദ്ര ജല കമ്മീഷനെ കക്ഷിയാക്കി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനും പ്രശ്‌ന സാധ്യതകള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

Update: 2020-06-10 15:31 GMT

കൊച്ചി : സംസ്ഥാനത്തെ ഡാം മാനേജ്മെന്റുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര ജല കമ്മീഷനെ കക്ഷിയാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനും പ്രശ്‌ന സാധ്യതകള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ കക്ഷി ചേരാനായി ആലുവ സ്വദേശി സൗമ്യ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ മുന്നാം കക്ഷിക്ക് നല്‍കാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കക്ഷിചേരല്‍ ഹരജി തള്ളിയത്. കേസ് 17 ന് വീണ്ടും പരിഗണിക്കും. 

Tags:    

Similar News