തിരഞ്ഞെടുപ്പിലെ തോല്‍വി: സീറ്റ് വിറ്റ നേതാക്കളെ പുറത്താക്കണം; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്ററുകള്‍
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ നേതൃത്വത്തിനെതിരേ പോസ്റ്റര്‍ പ്രതിഷേധമുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ നേതൃത്വത്തിനെതിരേ പോസ്റ്റര്‍ പ്രതിഷേധമുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്ററുകള്‍. സീറ്റ് വില്‍ക്കാന്‍ കൂട്ടുനിന്ന നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരിക്കുന്ന്. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുപറഞ്ഞാണ് പോസ്റ്ററിലെ ആരോപണങ്ങള്‍. ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്.
കെപിസിസി ആസ്ഥാനം കൂടാതെ തിരുവനന്തപുരത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 100 അംഗ തിരുവനന്തപുരം കോര്‍പറേഷനില്‍ 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നുചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ തിരഞ്ഞെടുപ്പിലെ തോല്‍വി ഉയര്‍ത്തിക്കാട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമുയരാനാണ് സാധ്യത. പോസ്റ്റര്‍ പതിച്ച വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.