മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ടിക്കറ്റില്‍ 13 പ്രവാസികള്‍ ഗോദയില്‍
ജിദ്ദ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ പ്രവാസികളായിരുന്ന 13 പേരാണ് എസ് ഡിപിഐ ടിക്കറ്റില്‍ മല്‍സരരംഗത്തുള്ളത്. ജിദ്ദയിലും സമീപ പ്രവിശ്യകളിലുമായി വിവിധ തുറകളില്‍ ജോലി ചെയ്തിരുന്നവരും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്‍ിയര്‍മാരുമായിരുന്ന പ്രവാസി സുഹൃത്തുക്കളാണ് കണ്ണട ചിഹ്നത്തില്‍ ജനവിധി തേടാനിറങ്ങിയിട്ടുള്ളത്. വര്‍ഷങ്ങളോളം പ്രവാസജീവിതം നയിക്കുകയും ശിഷ്ടകാലം സ്വന്തം നാട്ടില്‍ കഴിച്ചുകൂട്ടി രക്തഹരിത പതാകയേന്തി ജനസേവനത്തില്‍ മുഴുകിയിരിക്കുന്നവരാണ് വിവേചനമില്ലാത്ത വികസനമെന്ന മുദ്രാവാക്യവുമായി വോട്ടര്‍മാരെ സമീപിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷനില്‍ എസ് ഡിപിഐ സാരഥിയായി മത്സരിക്കുന്ന പി കെ അബ്ദുല്‍ ഷുക്കൂര്‍ ജിദ്ദയില്‍ ജോലി ചെയ്തിരുന്ന സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മൊറയൂര്‍ ഡിവിഷനില്‍ നിന്നു കക്കാട്ട്ചാലി അബ്ദുറഹ്മാന്‍ ജനവിധി തേടുന്നു.
മക്കയില്‍ ജോലി ചെയ്യുകയും ഹജ്ജ് സേവന രംഗത്തും മറ്റും നിറസാന്നിധ്യമായിരുന്ന പി ടി സക്കീര്‍ മലപ്പുറം ജില്ലയില്‍ ചെറുകാവ് പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ജനവിധി തേടുന്നു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡില്‍ പനോളി സുലൈമാന്‍, പെരുമ്പടപ്പ് പഞ്ചായത്തില്‍ 16ാം വാര്‍ഡില്‍ സുഫ്‌യാന്‍ ചോഴിയാരകത്ത്, കണ്ണമംഗലം പഞ്ചായത്ത് 18ാം വാര്‍ഡില്‍ നിന്നു അബ്ദുല്‍ അസീസ് ആലുങ്ങല്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 40ാം ഡിവിഷനില്‍ വാല്‍പ്പറമ്പില്‍ കുഞ്ഞുട്ടി, എടക്കര പഞ്ചായത്ത് നാലാം വാര്‍ഡില്‍ കെടി നിഷാദ്, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മഞ്ഞറോടന്‍ ഹംസ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി 19ാം ഡിവിഷനില്‍ നിന്നു അബ്ദുര്‍ റഷീദ് കൂര്‍മ്മത്ത്, വേങ്ങര പഞ്ചായത്തില്‍ 22ാം വാര്‍ഡില്‍ നിന്നു ജനവിധി തേടുന്ന മുസ്തഫ പള്ളിയാളി, വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 19ാം വാര്‍ഡില്‍ നിന്നു സി കെ നിഷാദ്, കണ്ണൂര്‍ കല്യാശ്ശേരി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ എ പി നൂറുദ്ദീന്‍, മദീനയില്‍ ജോലി ചെയ്തിരുന്ന പി പി അഹമ്മദ് കുട്ടി(കോഴിക്കോട് ജില്ലയിലെ പെരുവയല്‍ വാര്‍ഡ് 6) എന്നിവരാണ് എസ് ഡിപിഐ സ്ഥാനാര്‍ത്ഥികളായി മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ രംഗത്തുള്ള പ്രവാസലോകത്ത് സോഷ്യല്‍ഫോറം വോളണ്ടിയര്‍മാരായിരുന്നവര്‍.
13 expatriates on SDPI ticket in third phase elections