പൗരത്വ പ്രക്ഷോഭം: ഡല്‍ഹി പോലിസിന്റെ മുസ്ലിം വേട്ടക്കെതിരേ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് കേന്ദ്രങ്ങളിലും ധര്‍ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അഷറഫ് മാള അറിയിച്ചു.
മാള: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ മുസ്ലിംകളെ വേട്ടയാടുന്ന ഡല്‍ഹി പോലിസിന്റെ നരനായാട്ടിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഈമാസം 14 ന് രാവിലെ 11 ന് തൃശൂരില്‍ നടത്തുന്ന പ്രതിഷേധര്ണ ടി എന്‍ പ്രതാപന് എംപി ഉദ്ഘാടനം ചെയ്യും.
ഇതേ ദിവസം തന്നെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് കേന്ദ്രങ്ങളിലും ധര്‍ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അഷറഫ് മാള അറിയിച്ചു.