സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. 2018 ല്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Update: 2020-08-10 13:56 GMT

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. 2018 ല്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിരിക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു രേഖാമൂലം വിശദീകരണം നല്‍കാനാണ് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.

മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനും പ്രശ്ന സാധ്യതകള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ജൂണ്‍ 10 നു കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ അറിയിച്ചിരുന്നു.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡാം തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നു കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര ജല കമ്മീഷനെ കക്ഷിയാക്കിയിട്ടുണ്ട്. 

Tags:    

Similar News